Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super Hit

Kozhikode

നാ​ടു​മു​ഴു​വ​ന്‍ സൂ​പ്പ​ര്‍ ഹി​റ്റ് യാ​ത്ര...

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ആ​വേ​ശം വി​ത​റി സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സൗ​ജ​ന്യ​യാ​ത്ര. ന​ഗ​ര-​ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ന്‍ വ​ര​വേ​ല്‍​പാ​ണ് ബ​സു​ക​ള്‍​ക്ക് ല​ഭി​ച്ച​ത്. സ്ത്രീ​ക​ള്‍​ക്കും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ള്‍​ക്കും കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​യാ​ണ് ആ​ദ്യ ദി​നം ത​ന്നെ സൂ​പ്പ​ര്‍ ഹി​റ്റാ​യ​ത്.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ല്‍ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ എം.​കെ. രാ​ഘ​വ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ​ച​ട​ങ്ങി​ല്‍ പ​യി​മ്പ്ര​യി​ലേ​ക്കു​ള്ള ആ​ദ്യ പ്രി​യ​ദ​ര്‍​ശി​നി ബ​സ് സ​ര്‍​വീ​സി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫും എം​പി നി​ര്‍​വ​ഹി​ച്ചു.​ ച​ട​ങ്ങി​ല്‍ അ​ഡ്വ. കെ.​ജ​യ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ഷാ​ഫി പ​റ​മ്പി​ല്‍ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി.​എം​എ​ല്‍​എ​മാ​രാ​യ അ​ഡ്വ. കെ ​പ്ര​വീ​ണ്‍​കു​മാ​ര്‍, അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു, അ​ഡ്വ. വി​ദ്യാ ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി.​പി.​സ​ലീം, സി ​ക​വി​ത, ക​വി​ത അ​രു​ണ്‍, ടി.​പി.​എം. ജി​ഷാ​ന്‍, ശ്രീ​ജ സു​രേ​ഷ്, വി​ശ്വ​നാ​ഥ​ന്‍ പു​തു​ശ്ശേ​രി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി​യി​ല്‍ പ്രി​യ​ദ​ർ​ശി​നി കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​യു​ഡി​എ​ഫ് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഓ​രോ വാ​ഗ്ദാ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി വ​നി​താ ക​ണ്ട​ക്ട​ർ ടാ​നി ജോ​ൺ ടി​ക്ക​റ്റ് ഇ​ഷ്യൂ ചെ​യ്തു. ഡ്രൈ​വ​ർ ഹി​തേ​ഷാ​ണ് വ​ള​യം പി​ടി​ച്ച​ത്.

അ​ല​ങ്ക​രി​ച്ച പ്രി​യ​ദ​ർ​ശി​നി സ്റ്റി​ക്ക​റൊ​ട്ടി​ച്ച ബ​സി​ൽ യാ​ത്ര ചെ​യ്യാ​നാ​യി രാ​വി​ലെ ത​ന്നെ സ്ത്രീ​ക​ൾ കു​റ്റ്യാ​ടി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ​ത്തി​യി​രു​ന്നു. മ​ധു​ര​വി​ത​ര​ണ​വും ആ​ഹ്ളാ​ദ​പ്ര​ക​ട​ന​വും ന​ട​ന്നു.
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ടി​ൽ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ നി​ർ​വ​ഹി​ച്ചു. ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ഷാ​ള​ണി​യി​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണ​വും ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ, ബി​ന്ദു​മോ​ൾ തോ​മ​സ് ക​ള​പ്പു​ര​ക്ക​ൽ, ബ്ലോ​ക്ക്‌ മെ​മ്പ​ർ അ​രു​ൺ ജോ​സ്, മെ​മ്പ​ർ​മാ​രാ​യ ജോ​സ് വെ​ളി​യ​ത്ത്, സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, ബി​ന്ദു കു​ര്യ​ൻ ആ​നി​ക്കാ​ട്ട്, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജു കാ​ര​ക്ക​ട, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ കു​ര്യാ​ക്കോ​സ്, യു​ഡി​വൈ​എ​ഫ് ചെ​യ​ർ​മാ​ൻ സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, കു​ടും​ബ​ശ്രീ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ​മീ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


ക​ല്ലാ​നോ​ട്: ബ​സി​ന് ക​ല്ലാ​നോ​ട് പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കി. ക​ല്ലാ​നോ​ട് നി​ന്നും 9.20ന് ​പു​റ​പ്പെ​ടു​ന്ന കെ ​എ​സ് ആ​ർ ടി ​സി ബ​സി​ലെ സ്ത്രീ​ക​ൾ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് സ്വീ​ക​ര​ണം, ന​ൽ​കി​യ​ത്.

തോ​മ​സ് കു​മ്പു​ക്ക​ൽ, ബ്ലോ​ക്ക് മെ​മ്പ​ർ അ​രു​ൺ ജോ​സ് , പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു ക​ള​പ്പു​ര​യ്ക്ക​ൽ, ജോ​സ് വെ​ളി​യ​ത്ത്, സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, ക​ല്ലാ​നോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ ഷാ​ജ​ൻ ക​ടു​ക​ൻ​മാ​ക്ക​ൽ, സി​മി​ലി ബി​ജു, സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല ത​ല ഉ​ദ്ഘാ​ട​നം പേ​രാ​മ്പ്ര ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ അ​ഡ്വ. ഫാ​ത്തി​മ ത​ഹ്ലി​യ എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു.​ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ആ​രം​ഭി​ച്ച യാ​ത്ര​യി​ല്‍ എം​എ​ല്‍​എ​യും പ​ങ്കു ചേ​ര്‍​ന്നു. മു​ദ്രാ​വാ​ക്യം വി​ളി​ച്ചും മു​ഖ്യ​മ​ന്ത്രി​ക്കും യു​ഡി​എ​ഫി​നും അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചു​മാ​ണ് ആ​ദ്യ ബ​സി​നെ പ്ര​വ​ര്‍​ത്ത​ക​ര്‍ യാ​ത്ര​യാ​ക്കി​യ​ത്.

സ​മ​ത്വ​വും സാ​മൂ​ഹി​ക നീ​തി​യും ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടും കേ​ര​ള സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള കാ​ര്യം ഇ​വി​ടെ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​ണ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ബ​സ് രാ​വി​ലെ ഒ​മ്പ​തോ​ടെ പേ​രാ​മ്പ്ര ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രും അ​ട​ങ്ങി​യ വ​ന്‍ ജ​നാ​വ​ലി സ​ര്‍​ക്കാ​റി​നും ബ​സ് യാ​ത്ര​ക്കും അ​ഭി​വാ​ദ്യ​മ​ര്‍​ച്ച് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യി​രു​ന്നു.​പാ​യ​സ​വും, മി​ഠാ​യി​യും വി​ത​ര​ണം ചെ​യ്ത് പ​ല സ്റ്റോ​പ്പു​ക​ളി​ലും ജ​ന​ങ്ങ​ള്‍ ബ​സ് യാ​ത്ര​യെ വ​ര​വേ​റ്റു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​മ​ധു കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ല​തി​ക വി​നോ​ദ്, ന​സീ​മ വാ​ഴ​യി​ല്‍, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ രാ​ജ​ന്‍ മ​രു​തേ​രി, ആ​ര്‍.​കെ.​മു​നീ​ര്‍, ടി.​പി.​ച​ന്ദ്ര​ന്‍, എം. ​സൈ​റാ​ബാ​നു, വ​ഹീ​ദ പ​റേ​മ്മ​ല്‍, ഗി​രി​ജ ശ​ശി, സൗ​ഫി താ​ഴെ​ക്ക​ണ്ടി, വി. ​ആ​ലീ​സ് മാ​ത്യൂ, ഷ​ര്‍​മി​ന കോ​മ​ത്ത്, ചി​ത്ര​രാ​ജ​ന്‍, രേ​ഷ്മ പൊ​യി​ല്‍, സ​ല്‍​മ ന​ന്മ​ന​ക്ക​ണ്ടി, കെ.​കെ. സു​വ​ര്‍​ണ്ണ, വി.​സ​ക്കീ​ന, .കെ.​അ​പ​ര്‍​ണ്ണ, കെ.​കു​ഞ്ഞ​യി​ഷ, ജാ​നു ക​ണി​യാം​ക​ണ്ടി തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സം​ബ​ന്ധി​ച്ചു.


തി​രു​വ​മ്പാ​ടി : തി​രു​വ​മ്പാ​ടി കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ നി​ന്നും സൗ​ജ​ന്യ​യാ​ത്ര​യു​ടെ ആ​ദ്യ ട്രി​പ്പ് ക​ക്കാ​ടം​പൊ​യി​ലി​ലേ​ക്കാ​യി​രു​ന്നു. നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ സി.​കെ. കാ​സിം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്തു. പ​രി​പാ​ടി​യി​ൽ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ക​വി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം നോ​ള​ജ് സി​റ്റി​യി​ൽ ന​ട​ത്തി.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു നി​ർ​വ​ഹി​ച്ചു.​വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റി​യാ​ന​സ് സു​ബൈ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ബേ​ബി വ​ള​യ​ത്തി​ൽ, റെ​ജി ത​മ്പി, സി.​കെ ച​ന്ദ്ര​ൻ എ​ന്നി​വ​രും,യൂ​നാ​നി കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ റ​ഹീ​മ , നോ​ള​ജ് സി​റ്റി ലൈ​സ​ണിം​ഗ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ​സ​ലാം, അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി, ദേ​വ​സ്യ പാ​പ്പാ​ടി​യി​ൽ, ലി​ല്ലി​ക്കു​ട്ടി ദേ​വ​സ്യ, മി​നി​മോ​ൾ, സു​ഹ​റ,ന​സീ​റ,സൈ​ന​ബ,ജം​ഷീ​റ, ത​സ്‌​ലീ​ന,ജ​മാ​ൽ, ല​ത്തീ​ഫ് പ​ര​പ്പി​ൽ, ജി​ൻ​ഷാ​ൻ കാ​ഞ്ച​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൊ​യി​ലാ​ണ്ടി : യു​ഡി​എ​ഫ് വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ളും മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി . കെ.​പ്ര​വീ​ൺ കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു .ഡ്രൈ​വ​റെ​യും. ക​ണ്ട​ക്ട​റെ​യും ആ​ദ​രി​ച്ചു.

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച പ​ദ്ധ​തി ദി​വ​സ​വേ​ത​ന​ക്കാ​രി​ക​ളാ​യ സ്ത്രീ​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്തീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​നു മു​മ്പി​ൽ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. അ​ഡ്വ. കെ. ​ജ​യ​ന്ത് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​സ്. ഉ​മാ​ശ​ങ്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ദി​നേ​ശ​ൻ, പി. ​ബി​ന്ദു, കെ. ​ജ​യ​ശ്രീ, സ​ജീ​വ​ൻ പൊ​റ്റ​ക്കാ​ട്, പി.​അ​നു​പ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Corehub Up